ആത്മാവ് നഷ്ടപ്പെട്ട ശരീരത്തെ ജഡമെന്ന് വിളിക്കുമെങ്കിൽ,
ഞാനിന്നൊരു ജഡമാണ്; ജീവനുള്ള ജഡം.
അലയുകയാണു ഞാൻ, ഇന്നെന്നെ തിരഞ്ഞെ-
-ന്റെ നാട്ടുവഴികളിലെന്‍ വിദ്യാലയത്തില്‍...
കണ്ടു ഞാന്‍, പഴയ താളുകള്‍ക്കിടയിൽ
മെയ് വഴക്കത്തോടെ വഴുതി മാറി
പൊട്ടിച്ചിരിക്കുന്ന എന്റെയാത്മാവിനെ.
കാണുന്നു ഞാനെന്നാത്മാവിന്‍ കണ്‍കളില്‍,
'എന്നെ മറന്നെ'ന്ന പരിഭവത്തിന്‍ നിഴല്‍..
അറിയുന്നു ഞാനിന്നു ഋതുഭേദങ്ങളില്‍
ഞാന്‍ തേടിയതത്രയും എന്റെയീ മുഖമെന്ന് ..
എങ്കിലുമിനിയുമൊരു ചോദ്യം ബാക്കി..
എങ്ങിനെ ഞാനാവാഹിക്കും,എന്നിലേക്കെന്നാത്മാവിനെ ???
ഞാനിന്നൊരു ജഡമാണ്; ജീവനുള്ള ജഡം.
അലയുകയാണു ഞാൻ, ഇന്നെന്നെ തിരഞ്ഞെ-
-ന്റെ നാട്ടുവഴികളിലെന്‍ വിദ്യാലയത്തില്‍...
കണ്ടു ഞാന്‍, പഴയ താളുകള്‍ക്കിടയിൽ
മെയ് വഴക്കത്തോടെ വഴുതി മാറി
പൊട്ടിച്ചിരിക്കുന്ന എന്റെയാത്മാവിനെ.
കാണുന്നു ഞാനെന്നാത്മാവിന്‍ കണ്‍കളില്‍,
'എന്നെ മറന്നെ'ന്ന പരിഭവത്തിന്‍ നിഴല്‍..
അറിയുന്നു ഞാനിന്നു ഋതുഭേദങ്ങളില്‍
ഞാന്‍ തേടിയതത്രയും എന്റെയീ മുഖമെന്ന് ..
എങ്കിലുമിനിയുമൊരു ചോദ്യം ബാക്കി..
എങ്ങിനെ ഞാനാവാഹിക്കും,എന്നിലേക്കെന്നാത്മാവിനെ ???
തലക്കെട്ടിനു കടപ്പാട്: മഹാകവി പി. കുഞ്ഞിരാമൻ നായരുടെ ആത്മകഥ.