എന്തിനെന്നറിയാത്തൊരു
നൊമ്പരം
ഇന്നെന്റെയുള്ളില്‍
നിറഞ്ഞു നില്‍ക്കേ,
പെയ്തൊഴിയാന്‍ വെമ്പിയെന്‍
മിഴികള്‍,
വാക്കുകള്‍ കിട്ടാതെയെന്‍
മൊഴിയും.
നിശബ്ദം, നിസ്സംഗം, നിരര്‍ത്ഥകമായി
ദിനങ്ങള്‍ കൊഴിഞ്ഞു
പോകുമ്പോള്‍,
രക്താഭിഷിക്തമാകുന്നുവോ
മനം,
മുറിവേറ്റു
പിടയുന്നുവെന്നോ....
ഇന്നലെ പെയ്ത പുതുമഴയുമി-
ന്നെന്നെ തലോടുന്ന
മാരുതനും,
കുളിരേകിയില്ലല്ലോ എന്‍
മനസ്സിന്‍
അകതാരില്‍ നീറുന്ന കനലിന്‍
ചൂടില്‍.