Monday, 12 December 2011

മുല്ലപ്പെരിയാറും അനുബന്ധചിന്തകളും....!!!

കുറെ നാളുകള്‍ക്കു ശേഷം വീണ്ടും മലയാളത്തില്‍ ഒരു കൈ നോക്കുവാന്‍ ഇറങ്ങി പുറപ്പെട്ടപ്പോള്‍ മനസ്സില്‍ മുല്ലപ്പെരിയാര്‍ അല്ലാതെ മറ്റൊന്നും ഉണ്ടായില്ല...
 അതങ്ങനെതന്നെയാവാനെ ഇപ്പോള്‍ സംജാതമായിട്ടുള്ള അവസ്ഥാവിശേഷത്തില്‍ സാധ്യതയുള്ളൂ. എങ്ങോട്ട് തിരിഞ്ഞാലും മുല്ലപ്പെരിയാല്‍ അതിന്റെ വിശ്വരൂപം കാണിച്ചു നില്‍കുന്ന ഈ ഒരു സാഹചര്യത്തില്‍ പിന്നെ മനസ്സില്‍ എന്ത് തോന്നാനാണ്.. അതും ഒരു ദ്വീപ്നിവാസിക്ക്..  എങ്ങാനും കഷ്ടകാലത്തിനു അത് പൊട്ടി കഴിഞ്ഞാല്‍ പിന്നെ ഒന്നുകില്‍ അറബികടലിലേക്ക്... അല്ലെങ്കില്‍ കായലിലേക്ക്.... മുല്ലപ്പെരിയാര്‍ പൊട്ടുമോ ഇല്ലയോ എന്ന ചര്‍ച്ചകള്‍ക്കോ   ഉപവാസങ്ങള്‍ക്കോ ഹര്‍ത്താലുക്കള്‍ക്കോ  എന്തെങ്കിലും പ്രസക്തിയുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.... വേണ്ടത് ഒരു തീരുമാനമാണ്.. അത് നടപ്പിലാക്കാനുള്ള കര്‍മപദ്ധതികളാണ്... ആരോ പറഞ്ഞു.. സൂപ്പര്‍താരങ്ങള്‍   ഇതിനെതിരേ പ്രതികരിക്കണം എന്ന്... ആര് പ്രതികരിച്ചു ആര് പ്രതികരിച്ചില്ല എന്നതിനേക്കാളുപരി എന്താണ് പരിഹാരം എന്നതാവണം നമ്മുടെ വിഷയം... പതിവ് വാഗ്വാദങ്ങള്‍ക്കും പരസ്പരമുള്ള ചെളി വാരിയെരിയലുകള്‍ക്കും ഇനി എങ്കിലും നാം ഒരു അവസാനം കാണേണ്ടിയിരിക്കുന്നു...
നാം എല്ലാം ഒരമ്മയുടെ മക്കള്‍ ആണെന്ന   യാഥാര്‍ത്ഥ്യം വിസ്മരിച്ചു കൊണ്ടാണ് നാമിന്നു തമിഴനെന്നും മലയാളിയെന്നും പരസ്പരം വിളിച്ചുകൊണ്ടു അന്യോന്യം പഴിചാരുന്നത്... പിന്നെ എന്തിനായിരുന്നു ഭാരതം എന്റെ നാടാണെന്നും എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരനെന്നും നാം ഒരുമിച്ചു പ്രതിന്ജ ചെയ്തത്...??? നാനാത്വത്തില്‍ ഏകത്വം എന്ന  ഭാരതത്തിന്റെ മുഘമുദ്ര ഇന്നെവിടെ പോയി???  ചര്‍ച്ചകള്‍ നല്ലതിന് വേണ്ടിയാവണം... പരസ്പരം പോരടിക്കാന്‍ വേണ്ടിയാവരുത്.... മാധ്യമങ്ങള്‍ക്ക് വാര്‍ത്ത എന്നതിനേക്കാളുപരി... രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രസംഗവിഷയം എന്നതിനേക്കാളുപരി... ഒരു കൂട്ടം പാവപ്പെട്ട ജനങ്ങള്‍ ഭീതിയുടെ നിഴലില്‍ ജീവിക്കുന്നുന്ടെന്ന സത്യം നാം ഓര്‍ക്കേണ്ടതുണ്ട്... കേരളം,തമിഴ്നാട്‌ എന്നതിനേക്കാള്‍ ഭാരതീയന്‍ എന്ന ചിന്തയോടെ ഒത്തൊരുമിച്ചു നിന്ന് ഈ പ്രശ്നത്തിന് ഒരു ഉത്തരം കണ്ടെത്താന്‍ എത്രയും പെട്ടെന്ന് നമുക്ക് സാധിക്കട്ടെ....


ഭീതിയോടെ രാവുകള്‍ പകലുകളാക്കി ജീവിതം തള്ളിനീക്കുന്ന ഇടുക്കി നിവാസികള്‍ക്ക് വേണ്ടി ഞാനീ കുറിപ്പ് സമര്‍പ്പിക്കുന്നു....

6 comments:

  1. Did feel something not apropriate in the first linez...
    But after that it's really Gud..
    can find some classic touch.
    :)
    my prayers to all those people in edukki,kottayam,ernakulam,alpuzha...
    and keep writting di... :)

    ReplyDelete
  2. Sambhavam .. kollatto ....!!
    chumma... vayichu thudaginyatha ... appo intersting aayi thonni appo allam vayichu ..:)

    ReplyDelete
  3. thank U dear.. Keep reading... :)

    ReplyDelete
  4. i completely agree with u.we need a permanent solution not a water war.....

    ReplyDelete