Thursday, 21 March 2013

എന്‍റെ സുഹൃത്തിനു ജന്മദിനത്തിനായ്.....

എൻ  പ്രിയതോഴിക്കായി നേരുന്നു,
ഞാനിന്നു ജന്മദിനത്തിന്‍റെ   മംഗളങ്ങൾ.. 
ജീവിത പന്ഥാവിൽ നിറയട്ടെയെന്നും നിൻ 
പുഞ്ചിരിപ്പൂവു തൻ നറുസുഗന്ധം.. 

വന്നു നീ,യന്നെൻ വഴിത്താരയിൽ,
എനിക്കേകി നീ വിണ്ണിൻ നറുനിലാവ്‌.. 
നമ്മുടെ സൗഹൃദ പുഷ്പം നിറയ്ക്കുമെ-
ന്നെന്നുമെൻ വീഥിയിൽ നവസുഗന്ധം.. 

എന്നുമെന്നും നറുപുഞ്ചിരി തൂകു നീ,
പരിശ്രമത്താൽ വിജയപർവ്വമെത്തൂ.. 
പാരിൽ മുഴങ്ങട്ടേ നിൻ ശബ്ദമാധുര്യം,
കാലിൽ കിലുങ്ങട്ടേ ചിലങ്കയെന്നും.. 

നേരുന്നു ഞാനെന്‍റെ തോഴീ നിനക്കായി-
ന്നോരായിരം മംഗളാശംസകൾ,
എൻ പ്രിയതോഴിക്കായ്‌ നേരുന്നു 
ഞാനിന്നു ജന്മദിനത്തിന്‍റെ  മംഗളങ്ങൾ.. 

PS: For my dear,dearest,special friend... 
This is my gift for you... :)
I wish you a very very Happy B'day my cutie pie.. Hope you'll have wonderful year ahead... !!!

Friday, 8 March 2013

കടല്‍....

"..... "കടലമ്മ കള്ളി" -യെന്നെഴുതി വച്ചൂ ഞാന്‍,
         കടപ്പുറത്തെ മണല്‍ത്തിട്ടയില്‍.. ...."
എവിടെയോ കോറിയിട്ട വരികള്‍.. 
കടല്‍ എന്നും എല്ലാവര്‍ക്കും ഒരു വിസ്മയമാണ്. ഓരോ നിമിഷവും ഓരോ രൂപം. .. 
കടലിലേക്ക് നോക്കുമ്പോളെല്ലാം ഞാന്‍ കാണുന്നത് എന്‍റെ മനസ്സാണ്. 
ഒരു തരത്തില്‍ മനുഷ്യമനസിന്‍റെ ദൃശ്യാവിഷ്കാരമല്ലേ "കടല്‍"... 
അലയടിച്ചുയരുന്ന തിരകള്‍ തല്ലുന്ന സമുദ്രം പോലെയല്ലേ നമ്മുടെ മനസ്സ്. 
:) പറഞ്ഞറിയിക്കാനാവാത്ത ഒരു ശാന്തത കടലിനുണ്ട്.. അതേ കടല്‍ തന്നെയാണ് രോഷം പൂണ്ടു സംഹാരനൃത്തമാടുന്നതും.. 
മനസിന്‍റെ ചിന്തകളും അങ്ങനെ തന്നെയല്ലെ... ഒരു നിമിഷം പോലും നിലക്കാത്ത, ഒരിക്കലും അവസാനിക്കാത്ത തിരമാലകള്‍ പോലെ, ചിന്തകള്‍... 
പുറമേ നിന്ന് ശാന്തമെന്നു തോന്നുമ്പോഴും ഉള്ളില്‍ പ്രക്ഷുബ്ധമായ ഒരു കടല്‍ കൊണ്ട് നടക്കുന്നവരല്ലേ നമ്മളില്‍ പലരും ???
ഒരിക്കലും നിലക്കാത്ത ചിന്തകളുടെ പ്രവാഹം.. 
ഏതു നിമിഷവും പ്രതീക്ഷിക്കാത്ത ഒരു മാറ്റം കടലിനുണ്ടാവാം.. 
നാം എല്ലാവരും കടലിനെ സ്നേഹിക്കുന്നു.. കടല്‍ നമ്മളെയും.. 
:)
കടല്‍ ചതിക്കില്ല..  അതൊരു വിശ്വാസമാണ്...