കുറെ നാളുകൾക്കു ശേഷം ഞാൻ ഇതാ വീണ്ടും ഒരു പൊട്ടത്തരവുമായി അവതരിക്കുന്നു.. :D
ഡ്രൈവിംഗ് ലൈസെൻസ് കയ്യിൽ കിട്ടിയിട്ട് മാസം 3 ആയിട്ടും വണ്ടി ഇതുവരെ റോഡിലേക്ക് ഇറക്കാൻ സാധിച്ചിരുന്നില്ല.. നാട്ടുകാരെല്ലാവരും സമാധാനപൂർവ്വം തന്നെ ജീവിച്ചുപോന്നു..
അങ്ങനെ ഇന്ന് ഞാൻ തീരുമാനിച്ചു.. നാട്ടുകാരെ അങ്ങനെ വിട്ടാൽ പറ്റില്ല...
എടുത്തു..!! വണ്ടിയുടെ താക്കോൽ... !! ( toodu tutu toodu toodu toodu.. !!! )
വണ്ടിയിൽ കയറി.. സ്റ്റാർട്ട് ചെയ്തു... ക്ലച് ചവിട്ടി.. ഗിയർ മാറ്റി.. ( ;) ഇപ്പൊ എനിക്കിതൊക്കെ അറിയാം എന്ന് മനസിലായില്ലേ ?? :D )
റോഡിലേക്കിറങ്ങി.. സമയം ഏകദേശം 3 മണി...
കൈ വിറച്ചിട്ടു ഗിയറും..കാലു വിറച്ചിട്ടു ക്ലച്ചും... വളരെ നന്നായിരിക്കുന്നു അല്ലെ ?? :D
അങ്ങനെ ആണ് ഞാൻ ആദ്യമായി ഒരു കാർ ഓടിക്കാൻ പോകുന്നത്...
ഇപ്പൊ തന്നെ കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസിലായിക്കാണുമല്ലോ.. ??
അപ്പോൾ.. അടുത്തുള്ള പെട്രോൾ പമ്പ് ആണ് എന്‍റെ ലക്ഷ്യം...
അങ്ങോട്ടുള്ള യാത്ര വളരെ മനോഹരമായി കടന്നു പോയി...
തിരിച്ചു വന്നപ്പോൾ.. റോഡിലെ സകല കുഴികളും കണ്ടു പിടിച്ചു ചാടി...
ഒരു കുഴി പോലും എന്‍റെ "ഡ്രൈവിംഗ് സ്കിൽസ്" അറിയാതെ പോകരുതല്ലോ... !!
പിന്നെ..പാലം എത്തി.. പുറകെ വരുന്ന എല്ലാ ആളുകളെയും വളരെ സ്നേഹപൂർവ്വം ഞാൻ കയറ്റി വിടുന്നുണ്ടായിരുന്നു.. അങ്ങനെ ഞാൻ പാലം കയറുന്നു... മുൻപിൽ പോകുന്ന ബൈക്ക് ചേട്ടനെ ഇടിക്കാതെ പോകാനുള്ള പരിശ്രമത്തിനിടയിൽ...കൃത്യമായി പറഞ്ഞാൽ പാലത്തിന്‍റെ നടുക്ക്... അതാ വണ്ടി ഓഫാകുന്നു... !! എന്‍റെ പ്രിയപ്പെട്ട നാട്ടുകാരൊന്നും എന്നെ കൈ വെടിഞ്ഞില്ല... :D എല്ലാവരും താന്തങ്ങളുടെതായ വിജ്ഞാനം പ്രദർശിപ്പിച്ചുകൊണ്ടു ഉപദേശങ്ങൾ തന്നു...
അടുത്ത ദൃശ്യം.. !
വീട്ടിലേക്കുള്ള വളവുതിരിയാൻ റോഡിൽ 'U' ടേണ്‍ എടുക്കാൻ കാത്തിരിക്കുന്ന ഞാൻ...
റോഡ് കാലിയായത് കണ്ടു വണ്ടി എടുത്തു കൃത്യം റോഡ്‌ന്‍റെ നടുക്ക് എത്തിയപ്പോൾ ആംബുലൻസ് പാഞ്ഞു വരുന്നു... "റിവേർസ്".. !! വണ്ടി ഓഫ്... !!! ഒടുവിൽ അദ്ഭുതകരമായി ആംബുലൻസ് പാഞ്ഞു വന്നു ഇടിക്കുന്നതിനു മുൻപ്... "അതിവിദഗ്ദ്ധമായി" ഞാൻ റിവേർസ് എടുത്തു...!!!
ഈ യാത്രയിൽ എനിക്കു കിട്ടിയത്... :
1. ബസുകാരുടെ 'സദ് വചനങ്ങൾ'
2. നാട്ടുകാരുടെ ഉപദേശങ്ങൾ...
3. റോഡിലെ കുഴിയുടെ കൃത്യമായ അളവും ആഴവും..എണ്ണവും...
ഏതായാലും.. ഈ പരിപാടി നിർത്താൻ ഉദ്ദേശിക്കുന്നില്ല...
ഇതേദിവസം ഇതേ സമയം.. ഈ കലാപരിപാടി വീണ്ടും ആവർത്തിക്കുന്നതാണ്... !!
PS : ഈ കലാപരിപാടിയിൽ മറന്നു പോകരുതാത്ത അവശ്യഘടകം : "L" :D
വീണ്ടും സന്ധിക്കും വരെ.. വണക്കം.. !!!! ;)