ഒരുപാട് നാളുകൾക്ക് ശേഷം ഇന്നാണ് എന്‍റെയീ കൊച്ചു ബ്ലോഗില്‍
ഒന്ന് കുത്തിക്കുറിക്കാന്‍ ഒരു ആശയം വീണുകിട്ടിയത്... കുറേക്കാലം കൂടി പത്രം ഒന്ന്
തുറന്നതാ... ഇപ്പോഴാണെങ്കില്‍ തിരഞ്ഞെടുപ്പ് കാലവും ആണല്ലോ... പത്രങ്ങളായ
പത്രങ്ങള്‍ മുഴുവന്‍ ചൂട്പിടിച്ച ചര്‍ച്ചകള്‍ നടത്തുന്നു... അതിനിടയില്‍ ഒരു വാര്‍ത്ത
കണ്ടിട്ട് ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി എന്ന് പറഞ്ഞാല്‍ മതിയല്ലോ.. !!
ആന്ധ്രാപ്രദേശിലെ ഒരാള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഒരു കേസ് കൊടുത്തതിനെപ്പറ്റിയാണ്
വാര്‍ത്ത... അവിടത്തെ ഒരു പാര്‍ട്ടിയുടെ ചിഹ്നം ഫാന്‍ ആണ്. അതു കൊണ്ട് പോളിംഗ്
ബൂത്തിലെയും ഒരു 100 മീറ്റര്‍ ചുറ്റളവിലെയും സീലിംഗ് ഫാനുകള്‍ തിരഞ്ഞെടുപ്പ് ദിവസം
അഴിച്ച് മാറ്റണമത്രേ.. !! ആ ചിഹ്നം കണ്ടാല്‍ ജനങ്ങളൊക്കെ വോട്ട് ആ സ്ഥാനാര്‍ത്ഥിക്ക്
കൊടുക്കുമെന്ന്‍.. ഞാനോര്‍ക്കുകയായിരുന്നു... ഇക്കണക്കിനു, കൈപ്പത്തി ഒരു പാര്‍ട്ടിയുടെചിഹ്നമാണല്ലോ..
അപ്പോ വോട്ടര്‍മാര്‍ അതും വീട്ടില്‍ വച്ചിട്ട് വരണം എന്ന് പറയുമോ ആവോ !!
ഈശ്വരോ രക്ഷ!!!!