Saturday, 11 April 2015

എന്നെ തിരയുന്ന ഞാൻ !*

ആത്മാവ് നഷ്ടപ്പെട്ട ശരീരത്തെ ജഡമെന്ന് വിളിക്കുമെങ്കിൽ,
ഞാനിന്നൊരു ജഡമാണ്; ജീവനുള്ള ജഡം.
അലയുകയാണു ഞാൻ, ഇന്നെന്നെ തിരഞ്ഞെ-
-ന്റെ നാട്ടുവഴികളിലെന്‍ വിദ്യാലയത്തില്‍...
കണ്ടു ഞാന്‍, പഴയ താളുകള്‍ക്കിടയിൽ
മെയ് വഴക്കത്തോടെ വഴുതി മാറി 
പൊട്ടിച്ചിരിക്കുന്ന എന്റെയാത്മാവിനെ.
കാണുന്നു ഞാനെന്നാത്മാവിന്‍ കണ്‍കളില്‍,
'എന്നെ മറന്നെ'ന്ന പരിഭവത്തിന്‍ നിഴല്‍..
അറിയുന്നു ഞാനിന്നു ഋതുഭേദങ്ങളില്‍
ഞാന്‍ തേടിയതത്രയും എന്റെയീ മുഖമെന്ന് ..
എങ്കിലുമിനിയുമൊരു ചോദ്യം ബാക്കി..
എങ്ങിനെ ഞാനാവാഹിക്കും,എന്നിലേക്കെന്നാത്മാവിനെ ???

തലക്കെട്ടിനു കടപ്പാട്: മഹാകവി പി. കുഞ്ഞിരാമൻ നായരുടെ ആത്മകഥ.

Wednesday, 30 April 2014

एक अधूरा सपना … ।


 मिला था एक अजनबी से,
एक जादूगर जैसा पहेली से।
एक छुटकी में वो बनाया मुझे
अपना, दूसरे ही पल में पराया।
जादू था उसकी आँखों में,
एक अनजाना सा अपनापन था
एक पल में बदल दिया
मेरे ज़िंदगी को, पहली सा बना दिया।
ये सपना हैं या हकिकत
कोई तो बता दें मुझे।
इस पहेली को सुझादे ज़रा,
बचाले मुझको ये अंधेरे से।
लेकिन ये पहेली भी कभी
अच्छा लगता हैं।
क्योंकि सपना हैं अभी भी
इस छोटी सी ज़िंदगी में।।

NB: written as a part of the arts day  competitions at my college..

Saturday, 29 March 2014

ചില തിരഞ്ഞെടുപ്പ് ചിന്തകള്‍ ഭാഗം-1

ഒരുപാട് നാളുകൾക്ക് ശേഷം ഇന്നാണ് എന്‍റെയീ കൊച്ചു ബ്ലോഗില്‍ ഒന്ന് കുത്തിക്കുറിക്കാന്‍ ഒരു ആശയം വീണുകിട്ടിയത്... കുറേക്കാലം കൂടി പത്രം ഒന്ന് തുറന്നതാ... ഇപ്പോഴാണെങ്കില്‍ തിരഞ്ഞെടുപ്പ് കാലവും ആണല്ലോ... പത്രങ്ങളായ പത്രങ്ങള്‍ മുഴുവന്‍ ചൂട്പിടിച്ച ചര്‍ച്ചകള്‍ നടത്തുന്നു... അതിനിടയില്‍ ഒരു വാര്‍ത്ത കണ്ടിട്ട് ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി എന്ന് പറഞ്ഞാല്‍ മതിയല്ലോ.. !! ആന്ധ്രാപ്രദേശിലെ ഒരാള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഒരു കേസ് കൊടുത്തതിനെപ്പറ്റിയാണ് വാര്‍ത്ത... അവിടത്തെ ഒരു പാര്‍ട്ടിയുടെ ചിഹ്നം ഫാന്‍ ആണ്. അതു കൊണ്ട് പോളിംഗ് ബൂത്തിലെയും ഒരു 100 മീറ്റര്‍ ചുറ്റളവിലെയും സീലിംഗ് ഫാനുകള്‍ തിരഞ്ഞെടുപ്പ് ദിവസം അഴിച്ച് മാറ്റണമത്രേ.. !! ആ ചിഹ്നം കണ്ടാല്‍ ജനങ്ങളൊക്കെ വോട്ട് ആ സ്ഥാനാര്‍ത്ഥിക്ക് കൊടുക്കുമെന്ന്‍.. ഞാനോര്‍ക്കുകയായിരുന്നു... ഇക്കണക്കിനു, കൈപ്പത്തി ഒരു പാര്‍ട്ടിയുടെചിഹ്നമാണല്ലോ.. അപ്പോ വോട്ടര്‍മാര്‍ അതും വീട്ടില്‍ വച്ചിട്ട് വരണം എന്ന് പറയുമോ ആവോ !!

Friday, 2 August 2013

പ്രതീക്ഷ....

പോകയായിരുന്നു ഞാനാ നദിയിലൂട-
ന്നൊരാൾ വന്നൊരു തോണിയുമായ് ..
അറിയാതെ ഞാനന്നു കയറിയാ തോണിയിൽ
ഒന്നിച്ചു നീങ്ങിയാ നദിയിലൂടെ..

അറിഞ്ഞില്ല മായയാണാ തോണിയെന്നു 
ഞാൻ, എന്‍റെ സങ്കൽപചിത്രം മായും വരെ;
 ഒടുവിലാ നദി തന്‍റെ നടുവിലായ് 
വെറുമൊരു മായയാമാ തോണി മറയും വരെ..

നിലയില്ലാക്കയത്തിലായ് വീണുപോയ്‌,
ഞാനന്നു നിലകിട്ടാതുഴറിയാ ജലാശയത്തിൽ.
ഋതുഭേദമറിയാതെ, ദിക്കറിയാതെ ഞാനു-
ഴറി ഞാൻ; ഉഴറി ഞാനാക്കയത്തിൽ...

കാണുന്നു ഞാനിന്നൊരു ദീപനാള-
മങ്ങകലെയായ് വഴികാട്ടി പോലെ മുന്നിൽ;
 അറിയില്ലെനിക്കിതു സത്യമോ മിഥ്യയോ..
ഭീതി തൻ കരിനിഴൽ മൂടുന്നുവോ..

എങ്കിലും ഞാനിന്നു നീങ്ങയാണീ-
ദീപനാളത്തെ മുന്നിലായ് കണ്ടുകൊണ്ട്;
അണയുമോ ദീപമേ, നീയുമൊരു മായയായ്...???
വയ്യിനി, വയ്യെനിക്കലയുവാനായ്...

കേഴുന്നു ഞാനിന്നു, ദീപമേ നീയെന്നിൽ 
പകരുമോ പ്രത്യാശ തൻ വെളിച്ചം... ???
ചൊരിയുമൊ ദീപമേ, എന്നുമെൻ വീഥിയിൽ
സ്നേഹം നിറഞ്ഞിടും നിൻ പ്രകാശം ??? 


Saturday, 27 July 2013

ഡ്രൈവിംഗ്.. !!!

കുറെ നാളുകൾക്കു ശേഷം ഞാൻ ഇതാ വീണ്ടും ഒരു പൊട്ടത്തരവുമായി അവതരിക്കുന്നു.. :D 
ഡ്രൈവിംഗ് ലൈസെൻസ് കയ്യിൽ കിട്ടിയിട്ട് മാസം 3 ആയിട്ടും വണ്ടി ഇതുവരെ റോഡിലേക്ക് ഇറക്കാൻ സാധിച്ചിരുന്നില്ല.. നാട്ടുകാരെല്ലാവരും സമാധാനപൂർവ്വം തന്നെ ജീവിച്ചുപോന്നു.. 
അങ്ങനെ ഇന്ന് ഞാൻ തീരുമാനിച്ചു.. നാട്ടുകാരെ അങ്ങനെ വിട്ടാൽ പറ്റില്ല... 
എടുത്തു..!! വണ്ടിയുടെ താക്കോൽ... !! ( toodu tutu toodu toodu toodu.. !!! ) 
വണ്ടിയിൽ കയറി.. സ്റ്റാർട്ട്‌ ചെയ്തു... ക്ലച് ചവിട്ടി.. ഗിയർ മാറ്റി.. ( ;) ഇപ്പൊ എനിക്കിതൊക്കെ അറിയാം എന്ന് മനസിലായില്ലേ ?? :D ) 
റോഡിലേക്കിറങ്ങി.. സമയം ഏകദേശം 3 മണി... 
കൈ വിറച്ചിട്ടു ഗിയറും..കാലു വിറച്ചിട്ടു ക്ലച്ചും... വളരെ നന്നായിരിക്കുന്നു അല്ലെ ?? :D
അങ്ങനെ ആണ് ഞാൻ ആദ്യമായി ഒരു കാർ ഓടിക്കാൻ പോകുന്നത്... 
ഇപ്പൊ തന്നെ കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസിലായിക്കാണുമല്ലോ.. ??
അപ്പോൾ.. അടുത്തുള്ള പെട്രോൾ പമ്പ് ആണ് എന്‍റെ ലക്ഷ്യം... 
അങ്ങോട്ടുള്ള യാത്ര വളരെ മനോഹരമായി കടന്നു പോയി... 
തിരിച്ചു വന്നപ്പോൾ..  റോഡിലെ സകല കുഴികളും കണ്ടു പിടിച്ചു ചാടി... 
ഒരു കുഴി പോലും എന്‍റെ "ഡ്രൈവിംഗ് സ്കിൽസ്" അറിയാതെ പോകരുതല്ലോ... !!
പിന്നെ..പാലം എത്തി.. പുറകെ വരുന്ന എല്ലാ ആളുകളെയും വളരെ സ്നേഹപൂർവ്വം ഞാൻ കയറ്റി വിടുന്നുണ്ടായിരുന്നു..  അങ്ങനെ ഞാൻ പാലം കയറുന്നു...  മുൻപിൽ പോകുന്ന ബൈക്ക് ചേട്ടനെ ഇടിക്കാതെ പോകാനുള്ള പരിശ്രമത്തിനിടയിൽ...കൃത്യമായി പറഞ്ഞാൽ പാലത്തിന്‍റെ നടുക്ക്... അതാ വണ്ടി ഓഫാകുന്നു... !! എന്‍റെ പ്രിയപ്പെട്ട നാട്ടുകാരൊന്നും എന്നെ കൈ വെടിഞ്ഞില്ല... :D എല്ലാവരും താന്തങ്ങളുടെതായ വിജ്ഞാനം പ്രദർശിപ്പിച്ചുകൊണ്ടു ഉപദേശങ്ങൾ തന്നു... 
അടുത്ത ദൃശ്യം.. !
വീട്ടിലേക്കുള്ള വളവുതിരിയാൻ റോഡിൽ 'U' ടേണ്‍ എടുക്കാൻ കാത്തിരിക്കുന്ന ഞാൻ...
റോഡ്‌ കാലിയായത് കണ്ടു വണ്ടി എടുത്തു കൃത്യം റോഡ്‌ന്‍റെ നടുക്ക് എത്തിയപ്പോൾ ആംബുലൻസ് പാഞ്ഞു വരുന്നു... "റിവേർസ്".. !! വണ്ടി ഓഫ്‌... !!! ഒടുവിൽ അദ്ഭുതകരമായി ആംബുലൻസ് പാഞ്ഞു വന്നു ഇടിക്കുന്നതിനു മുൻപ്... "അതിവിദഗ്ദ്ധമായി" ഞാൻ റിവേർസ് എടുത്തു...!!! 
ഈ യാത്രയിൽ എനിക്കു കിട്ടിയത്... :
1. ബസുകാരുടെ 'സദ്‌ വചനങ്ങൾ'
2. നാട്ടുകാരുടെ ഉപദേശങ്ങൾ...
3. റോഡിലെ കുഴിയുടെ കൃത്യമായ അളവും ആഴവും..എണ്ണവും...

ഏതായാലും.. ഈ പരിപാടി നിർത്താൻ ഉദ്ദേശിക്കുന്നില്ല... 
ഇതേദിവസം ഇതേ സമയം.. ഈ കലാപരിപാടി വീണ്ടും ആവർത്തിക്കുന്നതാണ്... !! 

PS : ഈ കലാപരിപാടിയിൽ മറന്നു പോകരുതാത്ത അവശ്യഘടകം : "L"  :D
വീണ്ടും സന്ധിക്കും വരെ.. വണക്കം.. !!!! ;) 

Thursday, 21 March 2013

എന്‍റെ സുഹൃത്തിനു ജന്മദിനത്തിനായ്.....

എൻ  പ്രിയതോഴിക്കായി നേരുന്നു,
ഞാനിന്നു ജന്മദിനത്തിന്‍റെ   മംഗളങ്ങൾ.. 
ജീവിത പന്ഥാവിൽ നിറയട്ടെയെന്നും നിൻ 
പുഞ്ചിരിപ്പൂവു തൻ നറുസുഗന്ധം.. 

വന്നു നീ,യന്നെൻ വഴിത്താരയിൽ,
എനിക്കേകി നീ വിണ്ണിൻ നറുനിലാവ്‌.. 
നമ്മുടെ സൗഹൃദ പുഷ്പം നിറയ്ക്കുമെ-
ന്നെന്നുമെൻ വീഥിയിൽ നവസുഗന്ധം.. 

എന്നുമെന്നും നറുപുഞ്ചിരി തൂകു നീ,
പരിശ്രമത്താൽ വിജയപർവ്വമെത്തൂ.. 
പാരിൽ മുഴങ്ങട്ടേ നിൻ ശബ്ദമാധുര്യം,
കാലിൽ കിലുങ്ങട്ടേ ചിലങ്കയെന്നും.. 

നേരുന്നു ഞാനെന്‍റെ തോഴീ നിനക്കായി-
ന്നോരായിരം മംഗളാശംസകൾ,
എൻ പ്രിയതോഴിക്കായ്‌ നേരുന്നു 
ഞാനിന്നു ജന്മദിനത്തിന്‍റെ  മംഗളങ്ങൾ.. 

PS: For my dear,dearest,special friend... 
This is my gift for you... :)
I wish you a very very Happy B'day my cutie pie.. Hope you'll have wonderful year ahead... !!!

Friday, 8 March 2013

കടല്‍....

"..... "കടലമ്മ കള്ളി" -യെന്നെഴുതി വച്ചൂ ഞാന്‍,
         കടപ്പുറത്തെ മണല്‍ത്തിട്ടയില്‍.. ...."
എവിടെയോ കോറിയിട്ട വരികള്‍.. 
കടല്‍ എന്നും എല്ലാവര്‍ക്കും ഒരു വിസ്മയമാണ്. ഓരോ നിമിഷവും ഓരോ രൂപം. .. 
കടലിലേക്ക് നോക്കുമ്പോളെല്ലാം ഞാന്‍ കാണുന്നത് എന്‍റെ മനസ്സാണ്. 
ഒരു തരത്തില്‍ മനുഷ്യമനസിന്‍റെ ദൃശ്യാവിഷ്കാരമല്ലേ "കടല്‍"... 
അലയടിച്ചുയരുന്ന തിരകള്‍ തല്ലുന്ന സമുദ്രം പോലെയല്ലേ നമ്മുടെ മനസ്സ്. 
:) പറഞ്ഞറിയിക്കാനാവാത്ത ഒരു ശാന്തത കടലിനുണ്ട്.. അതേ കടല്‍ തന്നെയാണ് രോഷം പൂണ്ടു സംഹാരനൃത്തമാടുന്നതും.. 
മനസിന്‍റെ ചിന്തകളും അങ്ങനെ തന്നെയല്ലെ... ഒരു നിമിഷം പോലും നിലക്കാത്ത, ഒരിക്കലും അവസാനിക്കാത്ത തിരമാലകള്‍ പോലെ, ചിന്തകള്‍... 
പുറമേ നിന്ന് ശാന്തമെന്നു തോന്നുമ്പോഴും ഉള്ളില്‍ പ്രക്ഷുബ്ധമായ ഒരു കടല്‍ കൊണ്ട് നടക്കുന്നവരല്ലേ നമ്മളില്‍ പലരും ???
ഒരിക്കലും നിലക്കാത്ത ചിന്തകളുടെ പ്രവാഹം.. 
ഏതു നിമിഷവും പ്രതീക്ഷിക്കാത്ത ഒരു മാറ്റം കടലിനുണ്ടാവാം.. 
നാം എല്ലാവരും കടലിനെ സ്നേഹിക്കുന്നു.. കടല്‍ നമ്മളെയും.. 
:)
കടല്‍ ചതിക്കില്ല..  അതൊരു വിശ്വാസമാണ്... 

Friday, 29 June 2012

മനസ്സ് പറഞ്ഞത്...

അറിയാതെയെന്നെ മറന്നുപോയ്‌ ഞാന്‍
സ്വയം, അടിമയായി നിനക്കെന്നോ...
എന്‍ മനസ്സിന്നടിത്തട്ടില്‍ മയങ്ങിയോരാശയെ
നീ തൊട്ടുണര്‍ത്തി.. നിറമാര്‍ന്ന സ്വപ്‌നങ്ങള്‍
കണ്ടു ഞാന്‍, വര്‍ണ പ്രപഞ്ചത്തിലൂടെന്നു--
മൊരു ചിത്രശലഭമായ് പാറി...
മധുരമാം ആ നവസ്വപ്നത്തിന്‍ മാധുര്യം 
എന്‍ മനമാകെ നിറഞ്ഞു...
അറിയാതെ അറിയാതെ എന്നെ മറന്നുപോയ്;
പൂജിച്ചു ഞാന്‍ നിന്നെയെന്നും...
നിറഞ്ഞു, നിറഞ്ഞു നീയിന്നെന്‍റെ  ശ്വാസത്തില്‍,
എന്‍ ഹൃദയതാളത്തിലെന്നും...
എന്നോ ഒരിക്കല്‍ ഞാന്‍ മോഹിച്ചു പോയൊരു 
കഥയിലെ രാജകുമാരാ....
അനുവദിക്കൂ എന്നെ നിന്നെ ഭജിക്കുവാന്‍ 
അകലെ നിന്നെങ്കിലും ദേവാ.....!!!



PS: It is the out come of a boring class... :P
      Forgive me if you find it boring...
ഒരബദ്ധം പറ്റിയതാ...!!! :D

Courtesy: title suggested by my dear friend Vishnu "Alias" Vishnupriya ;-)

Friday, 30 March 2012

......क्या करून में ...????

कभी कभी  लगता है की "वो" ही मेरा ज़िन्दगी है...
फिर कभी लगता है की "वो" मेरा कोई भी नहीं है....
सच तो ये है की हमारे बीच में रिश्ता तो है ही नहीं..
लेकिन क्या करून... "दिल है,के मानता नहीं..."


दिन रात...उसी के सोच में बिताती हूँ...
उसको याद करके जागती हूँ...
उसीके याद में सोती हूँ...
उस का नाम  तो मेरे हर साँसों में है...
मेरे हर धड़कन में हैं "वो"...

"वो" तो मेरा कोई भी नहीं हैं......
हाँ..लेकिन...पराये तो ज़रूर नहीं हैं...
लेकिन अपना तो नहीं कह सकती...
दोस्त है मेरा...फिर भी..."सिर्फ" दोस्त नहीं कह सकती...

प्यार करती हूँ में उससे...लेकिन...प्यार नहीं कर सकती...
भूलना चाहती हूँ...लेकिन...नहीं भूल सकती..
आखिर में करून क्या ... ???
कोई तो बता दें......


(I just gave a try.. Kindly forgive my mistakes.. :) )

Tuesday, 28 February 2012

ജീവിതം....

"ജീവിതം ഒരു സ്പെക്ട്രം പോലെയാണ്... "
ഇത് ഞാന്‍ പറഞ്ഞതല്ല... ഇരുന്നു ബോര്‍ അടിച്ചപ്പോള്‍ കയ്യില്‍ കിട്ടിയ ഏതോ നോവല്‍ വായിച്ചപ്പോള്‍ അതില്‍ കണ്ടതാ...
എന്‍റെ മനസ് പത്താം ക്ലാസ്സിലെ അപവര്‍ത്തന നിയമങ്ങള്‍ക്കു പിന്നാലെ പോവുകയായിരുന്നു... വെളുത്ത പ്രകാശം ഒരു പ്രിസത്തിലൂടെ കടത്തി വിടുമ്പോള്‍ ഏഴു നിറങ്ങളായി വിഭജിക്കപ്പെടുന്നു...പിന്നീടു വീണ്ടും അതേ  രശ്മിയെ മറ്റൊരു പ്രിസത്തിലൂടെ കടത്തി വിടുമ്പോള്‍ എല്ലാ നിറങ്ങളും ഒന്നുചേര്‍ന്ന് ധവള പ്രകാശമായി മാറുന്നു... 
ഒരര്‍ഥത്തില്‍ ആ രചയിതാവിന്‍റെ ഉപമ ശരിയല്ലേ???
ആശുപത്രികിടക്കയിലെ വെളുത്ത തുണിക്കെട്ടായി നാം ആരംഭിക്കുന്ന ജീവിതായനം ഏതൊക്കെയോ പ്രിസങ്ങളിലൂടെ കടന്നു പോയി വിഭിന്ന വര്‍ണങ്ങള്‍ പ്രാപിക്കുന്നു... വര്‍ണ പ്രപഞ്ചം കീഴടക്കി കൊണ്ടുള്ള ആ യാത്രക്കൊടുവില്‍ വീണ്ടുമൊരു പ്രിസത്തിലൂടെ കടന്നു പോയി ജീവിതം തുടങ്ങിയ അതെ വെളുത്ത തുണിക്കെട്ടായി നമ്മുടെ ജീവിതം അവസാനിക്കുന്നു...
ഒരര്‍ത്ഥത്തില്‍ ജീവിതം പ്രിസങ്ങളിലൂടെ കടന്നു പോകുന്ന ധവള പ്രകാശത്തിനു സമാനമല്ലേ.....????
  
പ്രകാശ രശ്മികളുടെ അപവര്‍ത്തനങ്ങളുടെ സമ്മേളനമല്ലേ നമ്മുടെയൊക്കെ ഈ കൊച്ചു ജീവിതം.....?????