Tuesday, 31 January 2012

മരണം......

മരണം.... അതെത്ര വിചിത്രം...!!
ചിലപ്പോള്‍ അത് നോവുന്ന സുഖം ആണ്...
മറ്റു ചിലപ്പോള്‍ മറക്കാനാവാത്ത നൊമ്പരവും... 
ജീവിച്ചിരിക്കുമ്പോള്‍ എത്ര വെറുക്കപ്പെട്ടവന്‍ ആണെങ്കിലും, മരണശേഷം ഏവരുടെയും പ്രിയങ്കരനായി അവന്‍ മാറുന്നു...
ഏതു നികൃഷ്ടനേയും മഹാനാക്കിമാറ്റുന്ന അത്ഭുതമാണ് മരണം.....
ചിലര്‍ പറയാറുണ്ട്‌ മരണത്തിനു തണുപ്പാണെന്ന്...
മരണത്തെപ്പറ്റി എത്രയെത്ര കഥകള്‍... 
എത്രയോ പേരുടെ സര്‍ഗഭാവനകള്‍ക്ക് ചിറകു കൊടുത്ത വിഷയമാണ് "മരണം.." 
മരണത്തിന്‍റെ നിറം കറുപ്പാണോ ...??? ആയിരിക്കാം...
മരണം ഒരു കടല്‍ പോലെയാണ്....
ശാന്തമായിരിക്കാം... അലമാലകളുണ്ടാക്കാം...
മരണം നല്ലതല്ലേ... അത് വേദനകള്‍ക്ക് ഒരാശ്വാസമാവുമെങ്കില്‍... ??
 മരിക്കുന്നവന് അത് ആശ്വാസമാണ്... അവന്‍റെ ചുറ്റുപാടുകള്‍ക്ക് തീരാത്ത നൊമ്പരവും... 
അതെ.. മരണം വിചിത്രമാണ്...

No comments:

Post a Comment