Thursday 2 February 2012

ഒരു ദിവസം.... അങ്ങനെ അങ്ങനെ....

ഒരു അവധി കിട്ടാന്‍ എന്താ ഒരു മാര്‍ഗം എന്ന് അഗാധമായി ചിന്തിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ ലോട്ടറി അടിച്ചത് പോലെ ഒരാഴ്ച അവധി പ്രഖ്യാപിച്ചത്..
വീട്ടില്‍ വന്നപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ വാങ്ങാന്‍ പോവണ്ടേ എന്നൊരു ചോദ്യം വന്നു...
അങ്ങനെ രാവിലെ ഞാനും അച്ഛനും കൂടെ കൊച്ചി താലൂക്ക്‌ ഓഫീസില്‍ പോയി...
ഒരുപാട് നാളുകളുടെ കാത്തിരിപ്പിന് ശേഷം ഞാന്‍ ഒരു ഇന്ത്യന്‍ പൌരനായി മാറുവാന്‍ പോകുന്നു...വളരെയധികം അഭിമാനത്തോടു കൂടി ഞാന്‍ വൈപ്പിനില്‍ നിന്നും ബോട്ടില്‍ കയറി ഫോര്‍ട്ട്‌ കൊച്ചിയിലേക്ക് എത്തി....
പക്ഷെ.... എന്‍റെ എല്ലാ സ്വപ്നങ്ങളെയും തകിടം മറിച്ചുകൊണ്ട് താലൂക്ക്‌ ഓഫീസിലെ ഉദ്യോഗസ്ഥന്‍ : "മോളുടെ കാര്‍ഡ്‌ ഇവിടെ കാണുന്നില്ലല്ലോ..." എന്ന് പറഞ്ഞു കളഞ്ഞു... (ഛെ..!! കളഞ്ഞില്ലേ....) കയ്യില്‍ കിട്ടിയില്ല, അതിനുമുന്‍പെ കാണാതായോ...ഹും... പിന്നെ എന്ത് ചെയ്യാനാ... തിരിച്ചു നടന്നു... വീണ്ടും ബോട്ടില്‍ കയറി... ഇത്തവണ ഞാന്‍ ബോട്ട് യാത്രകളെ പറ്റി ചിന്തിക്കുകയായിരുന്നു... വൈപ്പിന്‍ എന്ന എന്‍റെ ദ്വീപില്‍ നിന്നും നഗരത്തിലെക്കെത്താനുള്ള ഏക മാര്‍ഗം ബോട്ട് ആയിരുന്നു... ഇപ്പൊ പാലം ഒക്കെ ഉണ്ട്... പക്ഷെ... ബോട്ടിലുള്ള ആ യാത്രകള്‍... അതിന്‍റെ സുഖം ഒന്ന് വേറെ തന്നെ... കായലിലെ ഓളങ്ങളെ കണ്ടു കൊണ്ട്... കായല്‍കാറ്റ് ഏറ്റു കൊണ്ട്... ഒരു തരം കാല്പനികത ആ യാത്രകള്‍ക്കുണ്ടായിരുന്നു..      
(.... കുറച്ചു സാഹിത്യം കൂടിപ്പോയോ..??? :D )
പിന്നെ ഞാന്‍ എറണാകുളത്തേക്ക് പോയി... അവിടെ എന്‍റെ സുഹൃത്ത്‌ എന്നെയും പ്രതീക്ഷിച്ചു നില്‍പ്പുണ്ടായിരുന്നു...(കറങ്ങി നടക്കാന്‍...!! ) അങ്ങനെ ഞാനും അവളും കൂടെ ലൈബ്രറിയില്‍ പോയി... അവിടെ അംഗത്വം എടുത്തു, കുറച്ചു പുസ്തകങ്ങളും എടുത്ത്‌ അടുത്ത പരിപാടി എന്നത് വേണം എന്ന് ഗഹനമായി ചിന്തിച്ചു കൊണ്ട് ഞങ്ങള്‍ നടന്നു... കൂടെ മറ്റൊരു സുഹൃത്തിനെയും കൂടി...അങ്ങനെ ഞങ്ങള്‍ മൂന്ന് പേരും കൂടെ ഭക്ഷണം കഴിക്കാന്‍ കയറി... അപ്പോള്‍ അതാ എന്‍റെ ഒരു സുഹൃത്ത്‌ അവിടേക്ക് വരുന്നു...
ഞാന്‍ : "ആഹ..ഇതാര്...!! എന്താ ഇവിടെ.. , ഭക്ഷണം കഴിക്കാന്‍ വന്നതാണോ...??? " ( അല്ലാ... ഒന്ന് തൊഴാന്‍ വന്നതാ :P  ....) :D 


അങ്ങനെ അങ്ങനെ അങ്ങനെ.... ഓര്‍ത്തു ചിരിക്കാന്‍ ഒരു മണ്ടത്തരം കൂടി...

2 comments: