"ജീവിതം ഒരു സ്പെക്ട്രം പോലെയാണ്... "
ഇത് ഞാന്‍ പറഞ്ഞതല്ല... ഇരുന്നു ബോര്‍ അടിച്ചപ്പോള്‍ കയ്യില്‍ കിട്ടിയ ഏതോ നോവല്‍ വായിച്ചപ്പോള്‍ അതില്‍ കണ്ടതാ...
എന്‍റെ മനസ് പത്താം ക്ലാസ്സിലെ അപവര്‍ത്തന നിയമങ്ങള്‍ക്കു പിന്നാലെ പോവുകയായിരുന്നു... വെളുത്ത പ്രകാശം ഒരു പ്രിസത്തിലൂടെ കടത്തി വിടുമ്പോള്‍ ഏഴു നിറങ്ങളായി വിഭജിക്കപ്പെടുന്നു...പിന്നീടു വീണ്ടും അതേ രശ്മിയെ മറ്റൊരു പ്രിസത്തിലൂടെ കടത്തി വിടുമ്പോള്‍ എല്ലാ നിറങ്ങളും ഒന്നുചേര്‍ന്ന് ധവള പ്രകാശമായി മാറുന്നു...
ഒരര്‍ഥത്തില്‍ ആ രചയിതാവിന്‍റെ ഉപമ ശരിയല്ലേ???
ആശുപത്രികിടക്കയിലെ വെളുത്ത തുണിക്കെട്ടായി നാം ആരംഭിക്കുന്ന ജീവിതായനം ഏതൊക്കെയോ പ്രിസങ്ങളിലൂടെ കടന്നു പോയി വിഭിന്ന വര്‍ണങ്ങള്‍ പ്രാപിക്കുന്നു... വര്‍ണ പ്രപഞ്ചം കീഴടക്കി കൊണ്ടുള്ള ആ യാത്രക്കൊടുവില്‍ വീണ്ടുമൊരു പ്രിസത്തിലൂടെ കടന്നു പോയി ജീവിതം തുടങ്ങിയ അതെ വെളുത്ത തുണിക്കെട്ടായി നമ്മുടെ ജീവിതം അവസാനിക്കുന്നു...
ഒരര്‍ത്ഥത്തില്‍ ജീവിതം പ്രിസങ്ങളിലൂടെ കടന്നു പോകുന്ന ധവള പ്രകാശത്തിനു സമാനമല്ലേ.....????
പ്രകാശ രശ്മികളുടെ അപവര്‍ത്തനങ്ങളുടെ സമ്മേളനമല്ലേ നമ്മുടെയൊക്കെ ഈ കൊച്ചു ജീവിതം.....?????