Friday 25 May 2012

സാധാരണക്കാരന്‍റെ ഹര്‍ത്താല്‍...

പെട്രോള്‍ വില വീണ്ടും കൂട്ടി !!!
കേരളത്തില്‍ അങ്ങനെ ഒരു ഹര്‍ത്താല്‍ കൂടി...
ഇന്ന് രാവിലെ എറണാകുളം വരെ ഒന്ന് പോയപ്പോ അവിടെ പ്രതിഷേധവും ധര്‍ണയും ഒക്കെ ആയി വലിയ ബഹളം ആണ്.. കുറേ പേര്‍ മുദ്രാവാക്യം വിളിച്ചത് കൊണ്ടോ കല്ലെറിഞ്ഞത് കൊണ്ടോ ധര്‍ണ നടത്തിയത് കൊണ്ടോ നമ്മുടെ നാട്ടിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവില്ലെന്ന് ഇത്രയും നാളത്തെ അനുഭവം കൊണ്ട് സാധാരണക്കാരനു മനസ്സിലായെങ്കിലും രാഷ്ട്രീയക്കാര്‍ക്ക് ഇതുവരെ ആ സത്യം മനസിലായിട്ടില്ല..പെട്രോളിന്‍റെയും പച്ചക്കറിയുടെയും പാചകവാതകത്തിന്‍റെയും എന്നുവേണ്ട ഉപ്പ്തൊട്ടു കര്‍പ്പൂരം വരെയുള്ള എല്ലാത്തിനും തൊട്ടാല്‍ പൊള്ളുന്ന വിലയാണ് ഇന്നെന്നു ഒരു കൊച്ചുകുട്ടിക്ക് വരെ അറിയാം. സാധാരണക്കാരന്‍ തന്‍റെ പരിമിതമായ മാസവരുമാനത്തെയും ചെലവിനെയും തമ്മില്‍ യോജിപ്പിക്കാന്‍ പെടാപ്പാടു പെടുമ്പോള്‍ പരീക്ഷിച്ചു പഴകിയ ഹര്‍ത്താലും പ്രതിഷേധവും ഇന്നും ഒരാചാരം പോലെ നിലനില്‍ക്കുന്നു..
ഓരോ ദിവസം കൊഴിഞ്ഞു വീഴുമ്പോളുംനിലനില്‍പ്പ്‌ ദുസ്സഹമായി മാറുന്ന ഇന്നത്തെ സ്ഥിതിയില്‍ ഹര്‍ത്താലുകളും പ്രതിഷേധങ്ങളും യഥാര്‍ത്ഥത്തില്‍  ജീവിതഭാരം വര്‍ദ്ധിപ്പിക്കുകയല്ലേ..??
ഒന്നു ചിന്തിച്ചു നോക്കൂ... ഹര്‍ത്താല്‍ കൊണ്ട് എന്തു പ്രയോജനമാണ് ഒരു സാധാരണക്കാരന് ലഭിക്കുന്നത്..???
കാരണം എന്ത് തന്നെ ആയാലും ഹര്‍ത്താല്‍ ഇന്ന് ഒരു ഫാഷന്‍ ആണ്.. സമാധാനപരമായി അന്യോന്യം ചെളി വാരിയെറിയാതെ  പ്രശ്നപരിഹാരം എന്ന ഉദ്ദേശത്തോടെ ആത്മാര്‍ഥമായി ചര്‍ച്ച ചെയ്‌താല്‍ തീരാവുന്ന പ്രശ്നങ്ങളല്ലേ ഇന്നു നമുക്കുള്ളൂ??
രാഷ്ട്രീയത്തിലെ പകപ്പോക്കലുകളുടെ വേദിയായി ചര്‍ച്ചകള്‍ മാറുമ്പോള്‍ അല്ലേ  പരിഹാരം കിട്ടാതെ  വരുന്നത്..??

ജനജീവിതം സ്തംഭിപ്പിക്കുക എന്ന സ്ഥിരം രാഷ്ട്രീയ നയം മാറ്റി വച്ച്‌ പാവപ്പെട്ട ജനങ്ങളെ ഇനിയെങ്കിലും ജീവിക്കാന്‍ അനുവദിച്ചു കൂടേ ?????