ഈ കഴിഞ്ഞ 2-3 മാസത്തിനകം എനിക്ക് ഏറെ പ്രിയപ്പെട്ട മൂന്നു പേരുടെ ജീവിതത്തിൽ ഒരു ചെറിയ (വലിയ?) മാറ്റം വന്നു.. അവർ കല്യാണം കഴിച്ചു. :-) എന്റെ രണ്ടു ചേച്ചിമാരും ഒരു അനിയത്തിക്കുട്ടിയും. ഹിസാനചേച്ചി, ഫാത്തിമാത്തു സൈനബ് പിന്നെ അഞ്ജലി ചേച്ചി....
ഹിസാനചേച്ചി കോളേജിലെ സീനിയറാണ്. എന്റെ സ്വന്തം ചേച്ചി <3. ഒരു ദിവസം പെട്ടെന്നാണ് അടുത്ത മാസം നിക്കാഹ് ആണെന്ന് പറയുന്നത്.. ഒരു ചോദ്യം ചോദിക്കാതെ ഇരിക്കാനായില്ല.. "കല്യാണത്തിന് എന്താ ഭക്ഷണം?" :- D
നല്ല കിടുക്കൻ മട്ടൺ ബിരിയാണിയുടെ അകമ്പടിയോടെ പുള്ളിക്കാരി കല്യാണം കഴിച്ചു പോയി.. ഇപ്പോ ഹാരിസ് ഇക്കയോടൊപ്പം സുഖമായി ഇരിക്കുന്നു.
അപ്പോഴാണ് അടുത്ത ആളുടെ വക ഞെട്ടിക്കൽ.. "എനിക്ക് ഒരു കല്യാണാലോചന വന്നിട്ടുണ്ട്.. നാളെ അവർ കാണാൻ വരുന്നു.." സൈനബ് ആണ്. കൂട്ടത്തിലെ അനിയത്തിക്കുട്ടി.. എന്റെ ജൂനിയറാണ്. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.. ഈ ബ്ലോഗിലൂടെ ആ കഥ മുഴുവനും രസകരമായി ആളു പറഞ്ഞിട്ടുണ്ട്.
ജനുവരി 15നു "ഒരു കുട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനി നിറയെ"ന്നു പാട്ടും പാടി അതും കഴിഞ്ഞു... ഈ ചേട്ടന്റെ പേര് ഇഹ്സാൻ! ഇവിടെയും ബിരിയാണി ഉണ്ടായിരുന്നു കേട്ടോ..
ഇനിയുള്ളത് കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലെ ഒരു അർദ്ധരാത്രി വെറുതെയുളള സംസാരത്തിനിടെ നിശ്ചയത്തിനു വരണമെന്ന് പറഞ്ഞു ഞെട്ടിച്ച, ഈ ബ്ലോഗുലകത്തിൽ നിന്നും കിട്ടിയ അഞ്ജലി ചേച്ചി.. പത്മകുമാർ ആണ് ഈ ചേട്ടൻ. കല്യാണം തിങ്കളാഴ്ച! ലീവ് എടുത്ത് പോകണമെന്ന് ഒക്കെ വിചാരിച്ചു പദ്ധതികൾ ഒക്കെ ആയപ്പോഴേക്കും അത്രയും നാൾ ഇല്ലാത്ത തിരക്ക്.. എന്നാലും വിട്ടു കൊടുത്തില്ല.. ഉള്ള സമയം കൊണ്ട് ഓടിപ്പോയി സദ്യ കഴിച്ചു..(അതാണല്ലോ പ്രധാനം:-D).. ഞാൻ ഇതു വരെ കഴിച്ചതിൽ വച്ച് ഏറ്റവും നല്ല സദ്യ.. പരിപ്പ് പായസം, പാലട.. ഇപ്പോഴും നാവിൽ രുചിയുണ്ട്.. :-) :-* കല്യാണം കാണാൻ പറ്റാത്തതിലുളള സങ്കടം ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു. ( അർച്ചനക്കുട്ടിയോട് കുറെ പ്രാവശ്യം രേഖപ്പെടുത്തിതാണ്).. പിന്നെ ആ തിരക്കിനിടയിലും എന്നെ പോസ്റ്റാക്കാതിരിക്കാൻ ആവോളം ശ്രദ്ധിച്ച അനിയത്തിക്കുട്ടി അർച്ചനയ്കും കൂട്ടുകാർ അനന്യ, ജയ്സൺ, ആഷിൽ നും ഒത്തിരി നന്ദി, സ്നേഹം...
മൂന്നു പേര്‍ക്കും ഒരു അടിപൊളി വിവാഹജീവിതം ആശംസിക്കുന്നു..
വാൽകഷ്ണം : ഇത് എന്റെ വിവാഹസമ്മാനം ആയിട്ട് വരും :-D
Wish you a Happy married life! It's Time to see dreams!